ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനമേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര ധനമന്ത്രാലയം രംഗത്ത്. രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം.

കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനമേര്‍പ്പെടുത്തുമെന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമീപഭാവിയില്‍ തന്നെ ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞിരുന്നു.