തിരുവനന്തപുരം:ഛായാഗ്രഹണ രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങളുടെ കടന്നു വരവ് നൈസര്‍ഗികമായ സര്‍ഗാത്മകതയുടെ തുടര്‍ച്ചയാണെന്ന് പ്രശസ്ത ഇന്ത്യന്‍ ഛായാഗ്രാഹകന്‍ അനില്‍ മേത്ത. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സ് സംഘടിപ്പിച്ച  മാസ്റ്റര്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.
ഛായാഗ്രഹണത്തില്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ പഴയ കാലത്തെ നിരാകരിച്ചുകൊണ്ടല്ല അത് നിര്‍വഹിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അമ്പാടി, ചെയര്‍മാന്‍ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.പ്രൊഫസര്‍ സോമന്‍ മോഡറേറ്ററായിരുന്നു.