തിരുവനന്തപുരം:രാജ്യത്തിന്റെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കേരളവും കാത്തിരിപ്പിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.വോട്ടെണ്ണലില്‍ മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടുകളായിരിക്കും അന്തിമമായി കണക്കാക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു.
വോട്ടെണ്ണല്‍ ദിവസം 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്.വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മീണ പറഞ്ഞു.