ന്യൂഡല്‍ഹി:ജമ്മുകാശ്മീരില്‍ മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന വിധത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം. സൈനികന്‍ സുരക്ഷിതനാണ്.വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന സൈനികനായ മുഹമ്മദ് യാസിന്‍ ഭട്ടിനെ ബദ്ഗാമിലെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഈ മാസം അവസാനം വരെ ഇദ്ദേഹം അവധിയിലായിരുന്നു. കാണാതായ യാസിന്‍ ഭട്ടിനെ തിരയാനായി സേനയെ നിയോഗിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കമാണെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍.
Home INTERNATIONAL ജമ്മുകാശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് പ്രതിരോധമന്ത്രാലയം