ദില്ലി:ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശരാജ്യവും ഇടപെടേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്നെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. കശ്മീരില്‍ സംഘര്‍ഷം നടക്കുന്നതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പ്രചരിപ്പിക്കുന്നതെന്നും പാക്കിസ്ഥാനാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിലുള്ള തന്റെ നിലപാട് ദുരുപയോഗിക്കുന്നുവെന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണ് കാശ്മീര്‍ വിഷയത്തിലെ തന്റെ നിലപാട് രാഹുല്‍ ഉറപ്പിച്ചത്.