ശ്രീനഗര്‍:അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ച് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നെ്ന്ന വിവരത്തിന്റെ അടസ്ഥാനത്തില്‍ ജമ്മുകാശ്മീരിലും പഞ്ചാബിലും അതീവജാഗ്രത തുടരുന്നു.പാക്കിസ്ഥാന്‍ സേനയുടെ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ഇന്നലെ കരനോ മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.അമര്‍നാഥ് തീര്‍ഥാടനകര്‍ സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് സുരക്ഷാ സേന ഇന്നലെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു.തുടര്‍ന്ന് തീര്‍ത്ഥാടകരോട് സംസ്ഥാനം വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം കാശ്മീരിലെ സോപോര്‍ മേഖലയില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.