തിരുവനന്തപുരം:പ്രളയകാലത്തെ വിദേശ യാത്രയുടെ പേരില്‍ ആരോപണം നേരിട്ട മന്ത്രി കെ.രാജുവിനെ പരസ്യമായി ശാസിക്കും.ഇന്ന് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്.ഇനി സിപിഐ മന്ത്രിമാര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ വിദേശ യാത്രക്ക് അനുമതി നല്‍കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രളയ ദുരന്തത്തിനിടെ മന്ത്രി വിദേശത്ത് പോയത് തെറ്റായ നടപടിയാണ്.ജര്‍മനിയില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതായിരുന്നെന്നും എക്സിക്യൂട്ടീവ് വിലയിരുത്തിയതായി കാനം പറഞ്ഞു.