തിരുവല്ല: ജീവനും രക്തവും നല്കി നേടിയെടുത്ത സ്വാതന്ത്യം നാം പരിരക്ഷിക്കണമെന്ന് മോറൻ മോർ അത്തനേഷ്യസ് യോഹൻ പ്രഥമ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ 73- മത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സഭയുടെ പരമാദ്ധ്യക്ഷൻ കൂടിയായ മെത്രാപ്പോലീത്ത.

ജോഷ്വ മാർ ബർണബാസ് എപ്പിസ്കോപ്പാ ,സഭ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ ,എന്നിവർ നേതൃത്വം നൽകി.

നിരണം ഭദ്രാസന ആസ്ഥാനത്ത് ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ ദേശീയ പതാക ഉയർത്തി.ഫാ. റെജി തമ്പാൻ, സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ,നിരണം ഇടവക വികാരി ഫാദർ: ഷിജു മാത്യൂ, ഫാദർ :യേശുദാസ് ജെ, ഭദ്രാസന പിആർഒ സിബി സാം തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.