തിരുവനന്തപുരം:ബിജെപിയുടെ സമരപ്പന്തലിനുമുന്നില്‍ സ്വയം തീകൊളുത്തി പൊള്ളലേറ്റു മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിനും ഡോക്ടര്‍ക്കും നല്കിയ മൊഴി. ശബരിമല വിഷയമോ ബിജെപി സമരവുമായി ബന്ധപ്പെട്ടതോ ആയ ഒന്നും മൊഴിയില്‍ പറഞ്ഞിട്ടില്ല.
അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.ശബരിമലയിലെ പ്രശ്നങ്ങളില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
ഇന്നു പുലര്‍ച്ചെ സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന് നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.