കോട്ടയം:ജോസ് ടോം പാലായില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ സാധ്യത. ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം അനുവദിക്കണമെങ്കില്‍ മൂന്നുമണിക്കകം കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കത്ത് നല്‍കണമെന്ന് അസിസ്റ്റന്റ് വരണാധികാരി പറഞ്ഞു.ഇക്കാര്യം വരണാധികാരി ജോസ് ടോമിനെ അറിയിച്ചു.കത്തു നല്‍കാത്ത പക്ഷം ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും വരണാധികാരി പറഞ്ഞു.
രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ പിജെ ജോസഫ് തന്റെ നിലപാട് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. വര്‍ക്കിംഗ് ചെയര്‍മാനായി ജോസ് കെ മാണി പക്ഷം അംഗീകരിക്കാതെ ചിഹ്നം നല്‍കില്ലെന്നാണ് പിജെ ജോസഫിന്റെ തീരുമാനം.