കൊച്ചി:ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തന് ചികില്‍സയ്ക്കായി പരോള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു ഹൈക്കോടതി.കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച കോടതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞനന്തന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരാമെന്നും അറിയിച്ചു.ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സക്കായി പരോള്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ മുന്‍പും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കുഞ്ഞനന്തന് സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കുവാനും ഹൈക്കോടതി നിര്‍ദേശിച്ചു.