വടകര:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി
മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്.ബഹ്‌റിനില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്.മൂന്നുമാസം മുന്‍പ് ഭാര്യ രണ്ടു മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയതാണെന്നും തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും തന്റെ മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരികൂടിയായ യുവതിയെ ഇന്നലെ പുതുച്ചേരി സിന്ധാന്തന്‍ കോവിലില്‍ വച്ചാണ് താലി കെട്ടിയത്.അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രവാസിയുടെ പരാതിയില്‍ വടകര പോലീസ് അന്വേഷണം തുടങ്ങി.