തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഐ.എന്‍.ടി.യു.സി ഇന്ദിരാഗാന്ധി ജന്മശതാബ്ദി സാഹിത്യ പുരസ്കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. ‘പര്‍വതങ്ങളിലെ കാറ്റ്’ എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 25,100 രൂപയും ഫലകവും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19ന് നാല് മണിക്ക് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമതിയംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി.ആര് പ്രതാപന് അറിയിച്ചു. ഇതിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയട്രേഡ് യൂണിയന്സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.