കാസർഗോട്ടെ കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാർ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഹൈബി ഈഡൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും ഹൈബിയിലെ പഴയ കെ.എസ്.യുക്കാരന് കൃപേഷിന്റെ വീടിന്റെ ദയനീയ അവസ്ഥ കാണാതെ പോകാൻ കഴിയുമായിരുന്നില്ല.അങ്ങനെ ഹൈബി ഈഡൻ മുൻകൈയെടുത്തുണ്ടായതാണ് കൃപേഷിന്റെ മാതാപിതാക്കൾക്ക് ഒരു വീട്.കൃപേഷ് മരണപ്പെട്ട് തൊട്ടടുത്ത ദിവസം അവിടെയെത്തിയ ഹൈബി പുതിയ വീട് വച്ച് നൽകും എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
മൂന്ന് കിടപ്പുമുറികളുള്ള പുതിയ വീട് ആയിരത്തി ഒരുന്നൂറു സ്ക്വയർ ഫീറ്റിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ‘ കിച്ചൂസ് ‘ എന്നാണ് വീടിനു പേരിട്ടിരിക്കുന്നത്.
ഹൈബി ഈഡൻ എം എൽ എയുടെ ” തണൽ ” ഭാവന പദ്ധതിയിൽ പൂർത്തിയായ മുപ്പതാമത്തെ വീടാണ് ഇന്ന് കൈമാറിയത് . ഗ്രഹപ്രവേശനച്ചടങ്ങിൽ കൃപേഷിന്റെ മാതാപിതാക്കളും സഹോദരിമാരെയും കൂടാതെ ഹൈബിയും കുടുംബവും പങ്കെടുത്തു .