കൊച്ചി:തന്നെ മനഃപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ഹനാന്‍.അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറയുന്നു.ഹനാന്‍ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലുണ്ടായിരുന്നു.
അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി.ഞാനതിന്റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു,എക്‌സ്‌ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി.എന്നോട് ചോദിക്കാതെ അവിടെ നിന്ന് ഫേസ്ബുക്കില്‍ ലൈവ് ചെയ്തു.ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ട്- ഹനാന്‍ പറയുന്നു.ഫേസ്ബുക്ക് ലൈവ് ഇട്ട ആളിനെതിരെ പോലീസ് കേസെടുത്തിരുന്നു.
വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല.നിയന്ത്രണം വിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചെന്നാണ് ഡ്രൈവര്‍ പറയുന്നത്.
ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിരുന്നില്ല.