ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ തനിക്കെതിരെ ഉയര്‍ത്തിയത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ.സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയശേഷം അലോക് വര്‍മ്മയുടെ ആദ്യ പ്രതികരണമാണിത്.തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ് തന്നെ മാറ്റിയത്.ഇത് ദുഖകരമാണ്.സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചെന്നും അലോക് വര്‍മ്മ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവോടെ വീണ്ടും സിബിഐ മേധാവിയായി ചുമതലയേറ്റ് രണ്ടു ദിവസത്തിനുള്ളിലാണ് വീണ്ടും അലോക് വര്‍മ്മയെ മാറ്റിയത്. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റയോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായാണ്
മാറ്റിയത്.