തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തന്ത്രി വിളിച്ചുവെന്ന് വെളിപ്പെടുത്തിയത് മാറ്റിപ്പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള.മറ്റൊരു ഫോണില്‍നിന്നാണ് വിളിച്ചതെന്നും തന്ത്രിയാണെന്നാണ് കരുതിയതെന്നുമാണ് ശ്രീധരന്‍പിള്ള പറയുന്നത്.വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിച്ചാല്‍ മതിയെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നതായി കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ശബരിമലയിലെ നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തിലെ ചിലര്‍ തന്നെ വിളിച്ചിരുന്നു.അതാരാണെന്ന് ഓര്‍ക്കുന്നില്ല.എന്‍.ഡി.എ നേതാവല്ലാത്ത ആരുടെയോ ഫോണില്‍ നിന്നാണ് അവര്‍ തന്നെ വിളിച്ചത്.രാജീവരരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് ഇപ്പോള്‍ ശ്രീധരന്‍പിള്ള പറയുന്നത്.