വിക്രവാണ്ടി (തമിഴ്‌നാട്):ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തിയ ഡി.എം.കെ മേധാവി എം.കെ സ്റ്റാലിൻ, എ.ഐ.എ.ഡി.എം.കെ സർക്കാരിനു കീഴിൽ ക്രമസമാധാനനില ഏറ്റവും മോശമാണെന്ന് ആരോപിച്ചു. “ക്രമസമാധാനം എഐഡിഎംകെ ഭരണകാലത്ത് മോശമായി, പൊള്ളാച്ചി ലൈംഗിക പീഡനക്കേസ്  ഒരു ഉദാഹരണമാണ്.   എഐഎഡിഎംകെ ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരമൻ കേസിലെ പ്രധാന പ്രതിയാണ് എന്നത് എല്ലാവർക്കും അറിയുന്നതാണ് .കുറ്റവാളികൾ 250 ലധികം പെൺകുട്ടികളുടെ ഭാവിയാണ് നശിപ്പിച്ചത് .” ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സർക്കാർ അഴിമതിയും കൊള്ളയും മുഖമുദ്രയാക്കി എന്നും സ്റ്റാലിൻ ആരോപിച്ചു.