ചെന്നൈ:തമിഴ്‌നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍,ശന്തനു, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളായണി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് ഉച്ചയോടെ കോതയാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
യുവാക്കള്‍ കുളിക്കാനിറങ്ങി ഏറെനേരം കഴിഞ്ഞും കാണാതായതോടെ പ്രദേശവാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് .പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.