ന്യൂഡല്‍ഹി:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി.പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീകോടതി ഉത്തരവ്.മുരുഗന്,ശാന്തന്,നളിനി,റോബര്‍ട്ട് പയസ്,പേരറിവാളന്,രവിചന്ദ്രന്‍ എന്നിവരാണ് തമിഴ്നാട് ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.
1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടിയശേഷം കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയായിരുന്നു.
2014 ലാണ് ജയലളിത സര്‍ക്കാര്‍ പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനമെടുത്തത്.എന്നാല്‍ തമിഴ്നാട് സര്‍ക്കാരിന് ഈ വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും പ്രതികളെ മോചിപ്പിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു.സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലും പ്രതികളെ വിട്ടയ്ക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം.കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലില്‍ കോടതി തള്ളിയിരുന്നു.പേരറിവാളനും കോടതി ജാമ്യം നിഷേധിച്ചു.
രാജീവ് ഗാന്ധി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം.എന്നാല്‍ പ്രധാനമന്ത്രിയെ കൊല്ലുകയെന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.