എന്തിനും ഏതിനും മോദിയെ കുറ്റപ്പെടുത്തുന്നതു നല്ലതല്ല എന്ന ജയറാംരമേശിന്റെ പരാമർശത്തെ തരൂർ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല ,കെ മുരളീധരൻ ,ബെന്നി ബെഹെനാൻ ,മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ തരൂരിനെതിരെ തിരിഞ്ഞു . തരൂർ മോഡി സ്തുതി നടത്തി എന്നവർ ആരോപിച്ചു . മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം.അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് വിവാദമായത്.തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിലപാട് തിരുത്താൻ തരൂർ തയ്യാറായില്ല എന്നത് മറ്റു നേതാക്കളെ ചൊടിപ്പിച്ചു .തരൂരിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നൽകാൻ പോലും കെ പി സി സി തയ്യാറെടുത്തു .തുടർന്ന് കെ മുരളീധരനും ശശി തരൂരും തമ്മിൽ അതിരൂക്ഷമായ വാക്‌പോര് തന്നെ ഈ വിഷയത്തിൽ  ഉണ്ടായി .
ഒടുവിൽ കെ പി സി സി  തരൂരിനോട് വിശദീകരണം തേടി . തന്റെ നിലപാടിൽ നിന്നും ഒട്ടും പിന്നോട്ട് പോകാതെ ശശി തരൂർ നൽകിയ മറുപടി അംഗീകരിച്ച് കെ പി സി സി വിവാദം അവസാനിപ്പിച്ചു . ‘ഭരണഘടനയുടെ അന്തസ്സിനും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും വിരുദ്ധമായി മോദി സർക്കാർ അവതരിപ്പിച്ച ബില്ലുകളെ പ്രതിരോധിക്കാൻ ഞാൻ നടത്തിയ പഠന ഗവേഷണങ്ങളുടെ പത്തിലൊരംശം പോലും നമ്മുടെ സംസ്ഥാനത്തു നിന്നുള്ള മറ്റ് നേതാക്കന്മാർ നടത്തിയിട്ടില്ല എന്ന് കാണാൻ കഴിയും. 50 തവണയിലധികം ഞാൻ പാർലമെന്റ് ചർച്ചകളിൽ ഇടപെട്ടു,17 ബില്ലുകൾക്കെതിരെ ഉത്തമ ബോധ്യത്തോടെ ധൈര്യപൂർവം സർക്കാരിനെതിരെ സംസാരിച്ചു.’ (തരൂരിന്റെ മറുപടിയിൽ നിന്ന് ).
അനാവശ്യവിവാദം ഉണ്ടാക്കിയ നേതാക്കൾ ആകെ ക്ഷീണത്തിലാണ് .രമേശ് സാധാരണ പോലെ പറഞ്ഞു വച്ചു .മികച്ച രാഷ്ട്രീയ പരിജ്ഞാനമുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ എന്തുകൊണ്ട് തരൂരിനെതിരെ അത്തരം നിലപാട് സ്വീകരിച്ചു എന്നറിയില്ല .കൂട്ടത്തിൽ ഏറ്റവും മുറിവേറ്റത് കെ മുരളീധരനാണ്  കടുത്ത മറുപടി തരൂരിൽ നിന്നും കിട്ടിയത് മാത്രമല്ല തരൂരിനെതിരെ പരസ്യ വിമർശനം പാടില്ല എന്ന കെ പി സി സിയുടെ താക്കീതു കൂടി വന്നതോടെ ചെകിട്ടത്  അടി കിട്ടിയതുപോലെയായി കാര്യങ്ങൾ .