തിരുവനന്തപുരം:ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചത്.
അബോധാവസ്ഥയിലായ ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.