തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.മാള കുഴൂരില്‍ പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ (47) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളില്‍നിന്നും വായ്പയെടുത്തതുള്‍പ്പെടെ ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്നു രാവിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ജിജോയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയാണ് ആദ്യം മൃതദേഹം കണ്ടത്. പ്രളയ സമയത്ത് ജിജോയുടെ വീട് പൂര്‍ണ്ണമായും വെള്ളം കയറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചിട്ടുമില്ല.