തൃശൂര്‍:കനത്ത സുരക്ഷയില്‍ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും തിരി തെളിക്കും.ഇന്ന് വൈകീട്ട് 7 മണിയോടെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങും.
പൊതു ജനങ്ങളെ 100 മീറ്റര്‍ അകലെ പൊലീസ് നിയന്ത്രിക്കും.മുന്‍വര്‍ഷങ്ങളിലെന്നപോലെ ഇത്തവണയും സാമ്പിള്‍ വെടിക്കെട്ടിന് പുത്തന്‍ പരീക്ഷണങ്ങളുണ്ടാവും.2000 കിലോ വീതമുള്ള കരിമരുന്ന് സാമഗ്രികളാണ് ഇരു വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ളത്.