ചെന്നെ:നരേന്ദ്രമോദിയുടെ സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന് രജനീകാന്ത്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണ്.
തെരഞ്ഞെടുപ്പു വിജയം ബിജെപിയുടെ വിജയമല്ല,മറിച്ച് മോദിയുടെ വിജയമാണെന്നും രജനീകാന്ത് പറഞ്ഞു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എന്നാല്‍ രാഹുലിന് മോദിയെ നേരിടാനുള്ള പ്രായം ആയില്ലെന്നും രജനീ കാന്ത് പറഞ്ഞു.
മെയ് 30നാണ് നരേന്ദ്ര മോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ തലവന്മാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.