ബംഗളൂരു:തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ പ്രഹരമെന്ന് നടന്‍ പ്രകാശ് രാജ്.എന്നാല്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമെന്നും
പ്രകാശ്‌ രാജ് ട്വീറ്റ് ചെയ്തു.ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച പ്രകാശ്‌രാജ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനാവാതെ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുകയായിരുന്നു.
കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നുവെന്നും എന്നാല്‍ മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രകാശ്‌രാജ് വ്യക്തമാക്കുന്നു. ബംഗളൂരു സെന്‍ട്രലില്‍ 12517 വോട്ടുകളാണ് പ്രകാശ്‌രാജിന് ഇതുവരെ നേടാനായത്.