ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്കിയ അപ്പീലിനെതിരെ സിപിഐ നേതാവിന്റെ തടസ്സ ഹര്‍ജി. സിപിഐ കര്‍ഷക സംഘടന നേതാവ് ടി.എന്‍ മുകുന്ദന്രെ ഹര്‍ജി സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെയെന്നാണ് സൂചനകള്‍.
സര്‍ക്കാര്‍ അഭിഭാഷകര്‍ സിപിഎം നോമിനികളായതിനാല്‍ റവന്യൂ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാകുമെന്ന് ആശങ്കയുള്ളതിനാലാണ് തടസ്സ ഹര്‍ജിയെന്നാണ് കരുതുന്നത്. ഹൈക്കോടതിവിധിക്കും കളക്ടറുടെ അന്വേഷണറിപ്പോര്‍ട്ടിനും ഇടക്കാല സ്റ്റേ അനുവദിക്കണന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തോമസ് ചാണ്ടി കഴിഞ്ഞ ദിവസമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആലപ്പുഴ കളക്ടര്‍ അര്‍ധ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെയാണ് താന്‍ ചോദ്യംചെയ്തതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തോമസ് ചാണ്ടി ഹര്‍ജിയില്‍ പറയുന്നു.