ബംഗളുരു:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനത്തെ ട്രോളി രംഗത്തെത്തിയ നടന്‍ പ്രകാശ്‌രാജ് മോദിയെ കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.കേദാര്‍നാഥിലേക്ക് സന്യാസവേഷത്തില്‍ പോകുന്ന മോദിയെ ദ ‘ലൈ’ ലാമ -കളളനായ സന്യാസി എന്നാണ് പ്രകാശ്‌ രാജ് ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്. ‘ദ ലൈ ലാമ. ഒരു പേഴ്‌സുപോലുമില്ലാത്ത സന്യാസി. വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും പണം മുടക്കുന്ന ആള്‍.. എന്നാണ് മോദിക്കെതിരെ പ്രകാശ്‌രാജിന്റെ രൂക്ഷ വിമര്‍ശനം.കേദാര്‍നാഥിലെ ഗുഹയില്‍ മോദി ധ്യാനമിരുന്നതിനെ സ്റ്റാര്‍ട്ട്.. ക്യാമറ..ധ്യാനം എന്ന് പ്രകാശ് രാജ് ഇന്നലെ ട്രോളുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാനദിവസത്തിനു മുന്‍പ് നരേന്ദ്രമോദി നടത്തിയ കേദാര്‍നാഥ് യാത്ര വലിയ വിമര്‍ശനങ്ങളാണേറ്റു വാങ്ങുന്നത്.സമൂഹമാധ്യമങ്ങളില്‍ ട്രോളും പരിഹാസവും വേറെയും.