കൊച്ചി:നടന് ദിലീപ് ഒക്ടോബര്‍ 10ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയതായി സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.എന്നാല്‍ രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറല്‍ ബോഡി ആലോചിച്ച് തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദിലീപ് രാജിക്കത്ത് നല്കിയ വിവരം എങ്ങനെയോ അറിഞ്ഞാണ് ഡബ്ല്യു.സി.സി പത്രസമ്മേളനം നടത്തിയതെന്നും സിദ്ദിഖ് പറഞ്ഞു. രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ദിലീപ് അറിയിച്ചതാണ്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്.’അമ്മ’ ജനറല്‍ ബോഡിയാണ് ആ തീരുമാനം മരവിപ്പിച്ചത്.ജനറല്‍ ബോഡി തീരുമാനം മറികടക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല.ഇക്കാര്യം നടിമാരെ അറിയിച്ചിരുന്നു.ദിലീപിന്റെ തൊഴില്‍ നിഷേധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
ഒരു നടി പറയുന്നത് കേട്ട് ദിലീപിനെ അഭിനയിപ്പിക്കണ്ട എന്ന് പറഞ്ഞത് കേട്ട് നടപടി എടുത്ത ശേഷം നാളെ ഇതേ നടി തന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞാല്‍ അത് സാദ്ധ്യമാണോയെന്നും സിദ്ധിഖ് ചോദിച്ചു.ആരുടേയും ജോലി സാദ്ധ്യത തടയാനുള്ള സംഘടനയല്ല അമ്മ.ഒരുപാട്പേരെ സംരക്ഷിക്കുന്ന സംഘടനയാണെന്നും സിദ്ദിഖ് പറഞ്ഞു.