തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ മാസികയായ ദി വീക്ക് നടത്തിയ സര്‍വേയില്‍ തലസ്ഥാനത്തെ മറ്റ് ആശുപത്രികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒന്നാമത്.ഡോക്ടർമാർ നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടേയും, പാവപ്പെട്ട രോഗികള്‍ക്കായുള്ള നിസ്വാര്‍ത്ഥ സേവനത്തിന്റെ ഫലമാണ് ഈ ബഹുമതി.
2017 ലെ ഏറ്റവും മികച്ച ആശുപത്രികളെ കുറിച്ച് ദി വീക്ക് വാരിക നടത്തിയ സര്‍വേയിലാണ് മറ്റ് അത്യാധുനിക സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ ബഹുദൂരം പിന്നിലാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്നാമതെത്തിയത്. ഡോക്ടര്‍മാരുടെ കഴിവ്, ആശുപത്രിയുടെ അടിസ്ഥാന സൗകര്യം, രോഗിയുടെ സംരക്ഷണം, ആശുപത്രി പരിസരം, നൂതന ചികിത്സാമാര്‍ഗം, ആശുപത്രിയിലെ പ്രവേശനക്ഷമത എന്നിങ്ങനെ ആറു മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു മെസിക്കല്‍ കോളേജ് ആശുപത്രിയെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ദേശീയ മാധ്യമം നല്‍കിയ ഈ അംഗീകാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് വളരെയധികം പ്രചോദനകരമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍ ഡി.എസ്, ഡോ. സി.വി. രാജേന്ദ്രന്‍, ആര്‍.എം.ഒ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ ഷിജു മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനമാണ് മെഡിക്കല്‍ കോളേജിന് ഈ അഭിമാനകരമായ ഈ നേട്ടം സമ്മാനിച്ചത്.