ദുബായ്: റോഡുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) യുടെ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്.
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതിസൗഹൃദ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള നിരക്ക് കുറയ്ക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ഫെഡറല്‍ ഗതാഗതനിയമങ്ങള്‍ അനുസരിച്ചുള്ള പരിഷ്കരങ്ങളാണ് നടപ്പാക്കാനൊരുങ്ങുന്നത്.
കൂടാതെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍നിന്ന് ചില തസ്തികകളിലുള്ള വിദേശികളെ ഒഴിവാക്കിയേക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തിസമയം മാറ്റുന്ന കാര്യവും പരിഗണനയിലാണ്.
വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ്, വാഹനം ഒരുവര്‍ഷം ഓടുന്ന ദൂരം, വാഹനത്തിന്റെ എന്‍ജിന്‍ശേഷി എന്നിവയും ലൈസന്‍സിനുള്ള മാനദണ്ഡങ്ങളാകുമെന്നാണ് കരുതുന്നത്.