ന്യൂഡല്‍ഹി:വോട്ടെന്നലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ദേശീയ തലത്തില്‍ എന്‍ഡിഎ 333 സീറ്റില്‍ മുന്നിട്ടു നില്ക്കുന്നു.ബിജെപി മാത്രം 290 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോണ്‍ഗ്രസ് പ്രധാന കക്ഷിയായിട്ടുള്ള യുപിഎയ്ക്ക് 103 സീറ്റില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.സമാജ്വാദി പാര്‍ട്ടിക്ക് 17 ഉം മറ്റുള്ളവര്‍ക്ക് 83 സീറ്റുകളിലാണ് ലീഡ് ചെയ്യാനാവുന്നത്.
കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് യുഡിഎഫ് 20 മണ്ഡലങ്ങളിലും മുന്നിട്ടു നില്‍ക്കുകയാണ്.
കേരളത്തില്‍ ആലപ്പുഴ സീറ്റിലും കാസര്‍കോഡ് സീറ്റിലുമാണ് എല്‍ഡിഎഫിനു ലീഡുള്ളത്.