തുറവൂര്‍:നടന് സൈജു കുറുപ്പിന്റെ അച്ഛന് പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദക്കുറുപ്പ് (75) വാഹനാപകടത്തില്‍ മരിച്ചു.പകല്‍ 11ന് തുറവൂരില്‍ ഗോവിന്ദക്കുറുപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.സൈജുവിന്റെ അമ്മ ശോഭനകുമാരിക്കും ബൈക്ക് യാത്രികരായ യുവാക്കള്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു.
തുറവൂര്‍ തൈക്കാട്ടുശേരി പടിഞ്ഞാറെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്ത് വച്ചാണ്
അപകടം.പൂച്ചാക്കല്‍ നിന്നും തുറവൂരിലേക്ക് പോകുകയായിരുന്നു ഗോവിന്ദക്കുറുപ്പും ഭാര്യയും. എതിര് ദിശയില്‍ നിന്ന വന്ന ബൈക്കാണ് സ്കൂട്ടറില്‍ ഇടിച്ചത്.മൃതദേഹം തുറവൂര്‍ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.
