കോഴിക്കോട്:ശബരിമലയിലെ യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്ത് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരന് പിള്ള പറയുന്ന ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.യുവമോര്‍ച്ചയുടെ സമ്മേളനത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശമുണ്ടായത്.
ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചത്.തങ്ങള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണു.കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്.ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശ്രീധരന് പിള്ളയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് ശബരിമലയില്‍ ബിജെപി കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇടപെടലുകള്‍ നടത്തിയതെന്നാണ്.സമരം നടത്തുന്നത് യഥാര്‍ത്ഥ ഭക്തരല്ലെന്നും സംഘ്പരിവാറുകാരാണെന്നും ബിജെപി അധ്യക്ഷന്‍ പറയാതെ പറഞ്ഞു.