ചെന്നൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന നടി ഭാനുപ്രിയയ്ക്കെതിരായ കേസില്‍ വഴിത്തിരിവ്.പരാതി നല്കിയ ആന്ധ്രാ സ്വദേശിനിയെ മോഷണക്കേസില്‍ ജയിലിലാക്കി.പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.തന്റെ വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന ഭാനുപ്രിയയുടെ പരാതിയിലാണ് പോലീസ് നടപടി.പെണ്‍കുട്ടി മോഷണം നടത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയശേഷം പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് പറയുന്നത്.
തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് പെണ്‍കുട്ടി അമ്മയ്ക്ക് നല്‍കിയെന്നും ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നുവെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.പതിനാലുകാരിയായ മകളെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നായിരുന്നു ആന്ധ്രാ സ്വദേശിനിയുടെ പരാതി.മകളെ കാണാനോ ഫോണ്‍ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.