കൊല്‍ക്കത്ത:പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയുടെ കേദാര്‍നാഥ് യാത്രയും രുദ്രഗുഹയിലെ ധ്യാനവും വലിയ രീതിയില്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിനുശേഷം നിശ്ശബ്ദപ്രചാരണ സമയത്താണ് മോദി കേദാര്‍നാഥ് യാത്ര നടത്തിയത്.
ഇന്ന് തെരഞ്ഞെടുപ്പു ദിനമായിട്ടും മോദിയുടെ യാത്രയ്ക്ക് മാധ്യമങ്ങള്‍ വലിയ പ്രചരണം നല്‍കി.കേദാര്‍നാഥില്‍ ധ്യാനം കഴിഞ്ഞ് മാധ്യമങ്ങളെക്കണ്ട മോദി ഹിമാചല്‍പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബോധപൂര്‍വവും അധാര്‍മ്മികവുമായ നീക്കമാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തൃണമൂല്‍ ആരോപിക്കുന്നു.പരാതിയില്‍ അടിയന്തര നടപടി വേണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം.