ഡല്‍ഹി:നരേന്ദ്രമോദി നേതൃത്വം നല്കുന്ന രണ്ടാം എന്‍ഡിഎ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.രാഷ്ട്രപതിഭവനില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന ചടങ്ങില്‍ രാഷ്ട്രത്തലവന്മാരുള്പ്പെടെ എണ്ണായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. ബിംസ്റ്റെക രാഷ്ട്രത്തലവന്മാരുടെ സാന്നിദ്ധ്യമാകും ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, നേപ്പാള്‍, മൗറീഷ്യസ്, ഭൂട്ടാന് എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.
മന്ത്രിമാരുടെ പട്ടികയായെന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. രാജ്നാഥ് സിംഗ്, അര്ജുന് റാം മേഘ്വാള്, പ്രകാശ് ജാവേദ്കര്,നരേന്ദ്ര സിംഗ് തോമര്‍, സുഷമാ സ്വരാജ്, രവിശങ്കര്‍ പ്രസാദ്,ധര്‍മേന്ദ്ര പ്രധാന് നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിസഭയില്‍ തുടരുമെന്നാണറിയുന്നത്. കേരളത്തില്‍നിന്നും ആരെങ്കിലും മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുമ്മനം രാജശേഖരന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്.