കൊല്ലം:വനിതാ മതിലിനെതിരെ പിസി ജോര്‍ജ് എംഎല്‍എ.മാന്യതയുള്ള സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പിസി പറഞ്ഞു.നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കലല്ല സര്‍ക്കാരിന്റെ ലക്ഷ്യം.സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗന്‍വാടി ജീവനക്കാര്‍ എന്നിവരെ ഭയപ്പെടുത്തി തെരുവിലിറക്കാമെന്നാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ കരുതുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. കണ്ണനല്ലൂരില്‍ ശബരിമല സംരക്ഷണസമിതിയുടെ വിശ്വാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍ പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
വനിതാമതിലിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള് പാര്‍ട്ടികള്‍ ഇതിനോടകം രംഗത്തു വന്നു കഴിഞ്ഞു.വനിതാ മതിലിനു ബദലായി ശബരിമല കര്‍മ്മസമിതിയും വനിതാസംഗമം സംഘടിപ്പിക്കുന്നുണ്ട്.