തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികളും ബസ് ഓട്ടോത്തൊഴിലാളികളും.കോഴിക്കോട് 96 ഓളം സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനമാനിച്ചത്.കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീന്‍ പറഞ്ഞു.കടകള്‍ നിര്‍ബന്ധമായി അടപ്പിക്കാനും അക്രമത്തിനും വരുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.നാളെയും തുടര്‍ന്നും ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട്.
ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളിലും
നോ ടു ഹര്‍ത്താല്‍’ കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നടന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാരികളടക്കം പൊറുതിമുട്ടിയിരുന്നു.