കോട്ടയം:മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായ കേരളകോണ്‍ഗ്രസില്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. കേരളകോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫാണെന്നു കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണെന്നും കത്തില്‍ പറയുന്നു. ഇതോടെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസില്‍ ഔദ്യോഗിക വിഭാഗമാകും.ഇനി ജോസ് കെ.മാണി പാര്‍ട്ടി പിളര്‍ത്തിയാല്‍ അത് വിമത പക്ഷമായി കരുതും.
മോന്‍സ് ജോസഫ്,സിഎഫ് തോമസ് എന്നിവരുടെ പിന്‍തുണയും ജോസഫ് വിഭാഗത്തിനുണ്ടെന്ന് പറയുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്ത് കൊണ്ടു വരാനായതാണ് ജോസഫ് വിഭാഗത്തിന്റെ നേട്ടം.