കൊച്ചി:നടി നിഷ സാരംഗ് രംഗത്തുവന്നതിനുപിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണ്.താനും ഉണ്ണികുഷ്ണന്റെ ഈഗോയുടെ ഇരയായിരുന്നെന്ന് തുറന്നു പറയുന്നത് നടി രചനാനാരായണന്കുട്ടിയാണ്.മറിമായം എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിനിമയിലും അവസരം കിട്ടിയപ്പോള്‍ സംവിധായകന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടാവുകയും പരമ്പരയുടെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടന്ന് പറഞ്ഞെന്നുമാണ് രചനയുടെ ആരോപണം.കൂടെ അഭിനയിച്ച വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയതെന്നും രചന പറഞ്ഞു.മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയുടെ സംവിധായകനും ഉണ്ണികൃഷ്ണനായിരുന്നു.
ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രമായ നിഷാസാരംഗ് ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെ ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.