ഹൈദരാബാദ്:  ജി എസ ടി യെ  “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്താണ്” എന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
2030 ഓടെ രാജ്യം ഒരു മഹാശക്തിയായി മാറുന്നതിന് പ്രതിവർഷം 10 ശതമാനം വളർച്ചയെങ്കിലും  കൈവരിക്കേണ്ടതുണ്ട് എന്നും സ്വാമി ഓർമിപ്പിച്ചു .

മുൻ പ്രധാനമന്ത്രി അന്തരിച്ച പി വി നരസിംഹറാവുവിന് അദ്ദേഹത്തിന്റെ ഭരണകാലത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങൾക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ  ഭാരത് രത്‌ന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാഗ്നാ ഭാരതി സംഘടിപ്പിച്ച “ഇന്ത്യ – 2030 ഓടെ ഒരു സാമ്പത്തിക സൂപ്പർ പവർ” എന്ന വിഷയത്തിൽ സാംസാരിക്കുകയായിരുന്നു സുബ്രമണ്യ  സ്വാമി . രാജ്യം കാലാകാലങ്ങളിൽ എട്ട് ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും,റാവു  കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ കൂടുതൽ  ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

 കാര്യക്ഷമതയ്‌ക്കായി അഴിമതിക്കെതിരെ പോരാടേണ്ടതുണ്ട്,നിക്ഷേപം നടത്തുന്നവർക്ക് പ്രതിഫലം നൽകണം. നിക്ഷേപകരെ ആദായനികുതിയും ഈ ജിഎസ്ടിയും ഉപയോഗിച്ച് ഭയപ്പെടുത്തരുത്. ഈ ജിഎസ്ടി വളരെ സങ്കീർണ്ണമാണ് എങ്ങനെയൊക്കെയാണ് പൂരിപ്പിക്കേണ്ടതെന്ന് ആർക്കും മനസ്സിലാകുന്നില്ല.

ഒരു സൂപ്പർ പവറായി മാറുന്നതിന് അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പ്രതിവർഷം 10 ശതമാനം വളർച്ച കൈവരിക്കുകയും അത് നിലനിർത്തുകയും വേണം എന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ മൻ‌മോഹൻ സിംഗ് ധനമന്ത്രിയായിരുന്നപ്പോൾ 1990 കളിൽ.നിരവധി  പരിഷ്കാരങ്ങൾ നടപ്പാക്കിയതായി സുബ്രമണ്യസ്വാമി  പറഞ്ഞു.എട്ടു ശതമാനം വളർച്ച വരെ നമുക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട് ,ശ്രമിച്ചാൽ തീർച്ചയായും  പത്തുവർഷത്തിനുള്ളിൽ അതായതു 2030 ൽ  നമുക്ക് സൂപ്പർ പവർ ആകാൻ കഴിയും.  

ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യയിലെ കാർഷിക ഉൽപാദനം മറ്റ് പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് സ്വാമി പറഞ്ഞു.