നടന് ഷെയ്നുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.രഞ്ജിത്ത്. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞയാളോട് എന്ത് ചര്‍ച്ച നടത്താനാണെന്ന് രഞ്ജിത്ത് ചോദിക്കുന്നു. ഇത്തരത്തിലൊരു നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ച നടത്താന്‍ സാധിക്കുന്നത്. എല്ലാ സംഘടനകളും വിഷയത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമിതാണ്. വിഷയത്തില്‍ ആരുടെയും കടുംപിടുത്തമില്ലെന്നും ആര് പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥയിലാണ് ഷെയ്ന് നിഗമെന്നും രഞ്ജിത്ത് പറഞ്ഞു. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്നായിരുന്നു ഷെയ്നിന്റെ പ്രതികരണം. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കവെയാണ് ഷെയ്ന് നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയുമെന്നും നമ്മള് അനുസരിച്ചോളണമെന്നാണെന്നും ഷെയ്ന് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ വിവാദങ്ങള്‍ തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഷെയിൻ തന്റെ പ്രവർത്തികളിൽ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് ,താൻ കാരണം മുടങ്ങിപ്പോയ ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കാം എന്നും ഷെയിൻ പറയുന്നു .പക്ഷെ കാര്യങ്ങൾ ഒതുങ്ങി വന്നപ്പോൾ ഷെയിൻ നടത്തിയ രൂക്ഷ വിമർശനത്തിൽ അമ്മ ഭാരവാഹികളും അതൃപ്തിയിലാണ് . പ്രേക്ഷര്‍ക്ക് കാത്തിരിക്കാം ക്ലൈമാക്സിനായി.