കോട്ടയം:വെള്ളിയാഴ്ച രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു.ഫ്രാങ്കോയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ആശുപത്രിയില്‍നിന്നും ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബിലേക്കു കൊണ്ടുപോയി.11 മണിയോടെ പാലാ 11 മണിക്ക് ഫ്രാങ്കോയെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്റെ പദ്ധതി.എന്നാല്‍, യാത്രയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നു ഫ്രാങ്കോ പറഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്കൊണ്ടുപോവുകയായിരുന്നു.
ഫ്രാങ്കോയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം.