ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.നടക്കാനാവാത്ത വിധം കാലില്‍ നീരുണ്ടായിരുന്നു.രാജ്കുമാറിന് ഭയമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രതി വീണതാണെന്നാണ് പോലീസുകാര്‍ പറഞ്ഞത്.
ജയിലിലേക്ക് മാറ്റാന്‍ പറ്റുന്ന ആരോഗ്യ സ്ഥിതിയിലായിരുന്നില്ല രാജ്കുമാറെന്നും എന്നാല്‍ പോലീസുകാര്‍ ഇതു കണക്കിലെടുക്കാതെയാണ് പ്രതിയെ ജയിലിലേക്കു കൊണ്ടുപോയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായ രാജ്കുമാര് 21 നാണ് പീരുമേട് സബ്ജയിലില്‍ കഴിയവെ മരിച്ചത്.സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്‍പത് പേരെ സ്ഥലം മാറ്റുകയും ചെയ്തു.