തിരുവനന്തപുരം:നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച് രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും.രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കും.മന്ത്രിസഭായോഗത്തിലാണ് തീരുമാനം.രാജ്കുമാറിന്റെ അമ്മ ,മൂന്നു മക്കള്‍ എന്നിവര്‍ക്ക് 4 ലക്ഷം രൂപ വീതമാണ് നല്‍കുക.
ജൂണ്‍ 12ന് സാമ്പത്തിക തട്ടിപ്പ്കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ജൂണ്‍ 21-ന് മരിച്ചു.കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റാണ് രാജ്കുമാര്‍ മരിച്ചതെന്ന ആരോപണമുയരുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും ചെയ്തു.സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെയും പീരുമേട് ജയില്‍ സൂപ്രണ്ടിനെതിരെയും നടപടിയെടുത്തു.കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്.