തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതിനു കാരണം കുടുംബപ്രശ്‌നങ്ങളെന്ന് സൂചന.ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ മരിക്കാന്‍ കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നു.മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയില്‍ കണ്ട ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ആത്മഹത്യക്കുറിപ്പിന്റെ പശ്ചാത്തലത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനേയും അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ അമ്മയുടേയും മകളുടേയും ആത്മഹത്യയിലേക്കു നയിച്ച യഥാര്‍ത്ഥകാരണങ്ങള്‍ അറിവാവുകയുള്ളു.

കാനറാബാങ്കില്‍നിന്നും വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന ജപ്തി നടപടി ഭയന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് ചന്ദ്രനടക്കം പറഞ്ഞത്.ഇതേത്തുടര്‍ന്ന് ബാങ്കിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു വരികയായിരുന്നു.പ്രതിഷേധം ഭയന്ന് കാനറാബാങ്കിന്റെ നെയ്യാറ്റിന്‍കരയിലെ ശാഖകള്‍ അടച്ചിരുന്നു.