രാജ്യം നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി ശിശുദിനം കൊണ്ടാടുമ്പോള്‍ ഹോള്‍ പഞ്ചിന്റെ പിറന്നാള്‍ കൊണ്ടാടി ഗൂഗിള്‍ ഇന്ത്യ വിമര്ശനങ്ങനങ്ങളേറ്റുവാങ്ങുന്നു. അടുത്ത കാലത്ത് ഉറുദു എഴുത്തുകാരന് അബ്ദുല്‍ ഖവി ദെസ്നവി, കന്നട നടന് രാജ്കുമാര്, അസിമാ ചാറ്റര്‍ജീ, ബീഗം അക്തര്‍ തുടങ്ങിയവരെ ഡൂഡിലില്‍ ഉള്‍പ്പെടുത്തി പ്രശംസ നേടിയിരുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യമാകെ ശിശുദിനമായി ആചരിക്കുന്ന അവസരത്തിലാണ് ഗൂഗിളിന്റെ ഡൂഡിലില്‍ നെഹ്രുവിനെ ഒഴിവാക്കിയത്.
ഇന്ന് ഹോള്‍ പഞ്ചര്‍ കണ്ടെത്തിയിട്ട് 131 വര്‍ഷങ്ങള്‍ തികയുകയാണ്. എങ്കിലും് ഗൂഗിള്‍ ഡൂഡിലിനായി നെഹ്രുവിനെ ഒഴിവാക്കി ഹോള്‍ പഞ്ചര്‍ മെഷീനെ ഉള്‍പ്പെടുത്തിയതിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.