അബുജ: നൈജീരിയില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൈജീരിയിലെ മെയ്ദുഗുരിയിലാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
നാല് പേരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. നാലുപേരും കൊല്ലപ്പെട്ടു. പ്രാര്‍ത്ഥനാ സംഘത്തിന് നേരെയായിരുന്നു ആദ്യ അക്രമം ഉണ്ടായത്. വീടിനുള്ളില്‍ വെച്ചാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, നൈജീരിയയില്‍ സജീവമായ ഇസ്ലാമിസ്റ്റ് സംഘടന ബൊക്കോ ഹറാമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി ഇതിന് മുന്‍പും ഇത്തരത്തില്‍ അക്രമം അരങ്ങേറിയിട്ടുണ്ട്.