കണ്ണൂര്‍:കണ്ണൂര്‍ കീഴുന്നപാറയില്‍ പൊലീസുകാര്‍ക്കായി നടത്തിയ പഠനക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് 70 പൊലീസുകാര്‍ക്ക് പരുക്ക് പറ്റി.രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.പൊലീസ് അസോസിയേഷന്‍ നടത്തിയ ജില്ലാ പഠനക്യാമ്പില്‍ ആകെ 80 പോലീസുകാര്‍ പങ്കെടുത്തിരുന്നു.പരുക്കേറ്റവരെ മംഗലാപുരത്തെയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു.വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്റെ മേല്‍ക്കൂര മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു.അത് തകര്‍ന്നു വീണ് കൂടുതല്‍ പേര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്.പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.സംഭവത്തില്‍ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.